ഔറംഗാബാദ് ട്രെയിൻ അപകടം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 14 പേർ ട്രെയിൻ ഇടിച്ച് മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
അപകടത്തിന്റെ സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഇത് സംബന്ധിച്ച ചർച്ച കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അപകടം അത്യന്തം വേദനാജനകം എന്നാണ് അദ്ദേഹം അപകടത്തെക്കുറിച്ച് കുറിച്ചത്.
ഇന്ന് പുലർച്ചെ 5.15ഓടെയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 14 കുടിയേറ്റ തൊഴിലാളികൾ ചരക്ക് ട്രെയിനിടിച്ച് മരിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.
read also:ഔറംഗാബാദ് അപകടം; ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് റെയിൽവേ
തൊഴിലാളികൾ ട്രാക്കിൽ കിടന്നുറങ്ങുന്നത് കണ്ട് ട്രെയിൻ നിർത്താൻ ലോക്ക് പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നാണ് റെയിൽവേ നൽകിയ വിശദീകരണം. സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും റെയിൽവേ മന്ത്രാലയവും പ്രതികരിച്ചു.
Story highlights-Aurangabad train accident The Prime Minister expressed his grief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here