പ്രവാസികളുടെ ക്വറന്റീൻ; നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് 7 ദിവസം സർക്കാർ സംവിധാനത്തിൽ ക്വാറന്റീൻ; ആശയക്കുഴപ്പമില്ലെന്ന് ചീഫ് സെക്രട്ടറി

chief secretary tom jose on quarantine

വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വറന്റീൻ നടപടി സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് ചീഫ് സെക്രട്ടറി. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർ 7 ദിവസം സർക്കാർ സംവിധാനത്തിലും, 7 ദിവസം വീട്ടിലും ക്വറന്റീനിൽ കഴിയണം. പരിശോധന നടത്താത്തവർക്ക് 14 ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വറന്റീനുണ്ടാകും.

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 28 ദിവസത്തെ ക്വാറന്റീൻ നിർബന്ധിമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഏഴ് ദിവസം മതിയെന്ന കേരള സർക്കാരിന്റെ നിലപാട് തള്ളിയിരിക്കുകയാണ് കേന്ദ്രം. 14 ദിവസം സർക്കാർ നിയന്ത്രണത്തിൽ ക്വാറന്റീൻ അനിവാര്യമാണ്. 14 ദിവസം വീടുകളിൽ ക്വാറന്റീൻ വേണം. സർക്കാർ മേൽനോട്ടത്തിൽ വേണം ക്വാറന്റീൻ.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇളവ് സാധ്യം അല്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകും. ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം നിർദേശങ്ങൾ സാധ്യമല്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

അതേസമയം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് വീണ്ടും പാസ് നൽകുന്ന കാര്യത്തിൽ അവലോകന യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

Story Highlights- chief secretary tom jose on quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top