ലോക്ക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവത പാരായണം; 5 പേർ അറസ്റ്റിൽ

ലോക്ക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവത പാരായണം നടത്തിയവർക്കെതിരെ കേസ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. തൃശൂർ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് ഭാഗവത പാരായണം നടന്നത്.
രാവിലെ ഏഴരയോടെയാണ് സംഭവം. പാഴിയോട്ടുമുറി നരസിംഹമൂത്തി ക്ഷേത്രത്തിൽ ഭാഗവത പാരായണത്തിനായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ അമ്പതോളം പേര് ഒത്തുകൂടി. വിവരമറിഞ്ഞു എരുമപ്പെട്ടി സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയതോടെ ആളുകൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രനും ക്ഷേത്ര പൂജാരിയുമടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാരായണത്തിൽ പങ്കെടുക്കാനായി ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നവരെ പൊലീസ് തിരിച്ചയച്ചു. ലോക്ഡൗൺ ആരംഭിച്ചിട്ടും ക്ഷേത്രം അടച്ചിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് ആയമുക്ക് ജുമാ മസ്ജിദിൽ നിയമം ലംഘിച്ച് പ്രാർത്ഥന നടത്തിയ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
Story Highlights- five arrested bhagawatha recitation violating lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here