ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

journalist

ഉത്തർപ്രദേശിൽ കൊവിഡ്​ ബാധിതനായ മാധ്യമപ്രവർത്തകൻ മരിച്ചു. ഒരു ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന പങ്കജ് കുല്‍ശ്രേഷ്ഠ ആണ് മരിച്ചത്.

എസ്​.എൻ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ബുധനാഴ്​ച മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ​ ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

read also: ഇന്ത്യയിൽ മരണം 1800 കടന്നു; 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും

മാധ്യമപ്രവർത്തകനെ കൂടാതെ രണ്ട് പേർ കൂടി ആ​ഗ്രയിൽ കൊവിഡ് ബാധിച്ച് മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, രാജ്യത്ത്​ കൊവിഡ്​ ബാധിതരുടെ എണ്ണം 56000 കടന്നിരിക്കുകയാണ്​. 1783 പേർ ഇതിനോടകം മരിച്ചുകഴിഞ്ഞു​.

story highlights- coronavirus, journalist, agra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top