മോദിക്കും ബിജെപിക്കും നേട്ടമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ലോക്പാൽ സമരത്തെ പിന്തുണക്കുമായിരുന്നില്ല: പ്രശാന്ത് ഭൂഷൺ

ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെ നടത്തിയ സമരത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. മോദിക്കും ബിജെപിക്കും നേട്ടമുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ അതിന്റെ ഭാഗമാകില്ലായിരുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ദിലീപ് മണ്ഡലിൻ്റെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു പ്രശാന്ത് ഭൂഷന്‍.
കൊവിഡ് പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങളെ പുകഴ്ത്തിയുള്ള പോസ്റ്റിനു റിപ്ലേ ആയിട്ടായിരുന്നു മണ്ഡലിൻ്റെ ചോദ്യം. ‘കൊവിഡ് പ്രതിരോധത്തിനായി പണം കണ്ടെത്താനുള്ള പോരാട്ടത്തിലാണ് രാഹുല്‍ ഗാന്ധി. കൊവിഡിനെപ്പറ്റി നമ്മള്‍ക്ക് മുന്നറിയിപ്പ് തന്ന വ്യക്തികളില്‍ ആദ്യത്തെയാളും അദ്ദേഹമായിരുന്നു, അപ്പോള്‍ പ്രധാനമന്ത്രി മോദി നമസ്തേ ട്രംപുമായുള്ള തിരക്കിലായിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിയിരുന്നതുമില്ല. മോദി ‘പപ്പു’ എന്ന് പരിഹസിച്ച മനുഷ്യന് ആകെ ബിജെപിക്കാരെക്കാൾ തലച്ചോറുണ്ട്.’- പ്രശാന്ത് ഭൂഷൺ കുറിച്ചു. ഈ ട്വീറ്റിലാണ് മണ്ഡൽ ചോദ്യം ഉയർത്തിയത്.
आप ठीक कह रहे हैं। अगर मुझे यह पता होता कि लोकपाल आंदोलन का फायदा भाजपा और मोदी को मिलेगा, और इस देश के सर पर एक ऐसी सांप्रदायिक फासीवादी सरकार बैठ जाएगी जो कांग्रेस के भ्रष्टाचार से कहीं ज्यादा खतरनाक है, तो कम से कम मैं इस आंदोलन का हिस्सा नहीं बनता। https://t.co/hPAQCvWnaC
— Prashant Bhushan (@pbhushan1) May 7, 2020
‘യുപിഎ സര്‍ക്കാരിനെതിരെ ആര്‍എസ്എസിന്റെ ജനക്കൂട്ടത്തിന് മുന്നില്‍ വേദി സംഘടിപ്പിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍, അണ്ണാ ഹസാരെ, കിരണ്‍ ബേദി, യോഗേന്ദ്ര യാദവ് എന്നിവരുടെ ഒപ്പം ചേർന്ന് നിങ്ങൾ എന്തായിരുന്നു നടത്തിയത്? നരേന്ദ്രമോദിക്ക് രാജ്യത്തിൻ്റെ അധികാരം കിട്ടിയത് വെറുതെയല്ല. നിങ്ങള്‍ അതിനുവേണ്ടിയുള്ള ചുറ്റുപാട് ഉണ്ടാക്കി’- ദിലീപ് മണ്ഡല്‍ കുറിച്ചു.
ഈ ട്വീറ്റിനുള്ള മറുപടിയിലാണ് പണ്ടത്തെ ലോക്പാൽ സമരത്തിൽ ഭൂഷൺ ഖേദം പ്രകടിപ്പിച്ചത്.
read also:ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി
‘ശരിയാണ്. ലോക്പാൽ സമരം വഴി ബിജെപിക്കും മോദിക്കും നേട്ടമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ആ സമരത്തിൽ പങ്കാളി ആകുമായിരുന്നില്ല. കോൺഗ്രസിൻ്റെ അഴിമതിയെക്കാൾ അപകടമാണത്’- ഭൂഷൺ കുറിച്ചു.
Story highlights-prashanth bhushan lokpal bjp anna hazare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here