തിരുവനന്തപുരത്ത് ഞായറാഴ്ച എത്തുന്ന പ്രവാസികൾക്ക് താലൂക്കുകളിൽ ക്വാറന്റീൻ സെന്ററുകളൊരുക്കിയിട്ടുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരത്ത് ഞായറാഴ്ച എത്തുന്നപ്രവാസികൾക്ക് നിരീക്ഷണത്തിൽ പോകാൻ 6 താലൂക്കുകളിലായി ക്വാറന്റീൻ സെന്ററുകളൊരുക്കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മടങ്ങിയെത്തുന്നവരെ അവരവരുടെ തദ്ദേശ പ്രദേശങ്ങളിലായിരിക്കും ക്വാറന്റീനിലാക്കുക. മടങ്ങി വരുന്നതമിഴ്‌നാട് സ്വദേശികളെ അവരവരുടെ നാടുകളിലേക്ക് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
read also:തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി
മാത്രമല്ല,സർക്കാർ ക്വാറന്റീൻ സെന്ററുകളിൽ സൗകര്യം പോരാതെ വരുന്നവർക്ക് ഹോട്ടലുകളിൽ പെയ്ഡ് ക്വാറന്റീനുള്ളസംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും കടകംപളളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
Story highlights-Quarantine centers set up in Taluk for expatriates arriving on Sunday Thiruvananthapuram: Minister Kadakampally Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here