കൊവിഡ് : കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 89 പ്രവാസികള്‍

കോഴിക്കോട് ജില്ലയില്‍ ഇതുവരെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി നിരീക്ഷണത്തിലുള്ളത് 89 പ്രവാസികള്‍.
ഇവരില്‍ 58 പേര്‍ വീടുകളിലും 31 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
read also:ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശികൾക്ക്
ദുബായ്-കരിപ്പൂര്‍ വിമാനത്തിലെത്തിയ 42 പേരും റിയാദ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ 16 പേരുമാണ് വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. കൊവിഡ് കെയര്‍ സെന്ററിലുള്ള 31 പേരില്‍ 24 പേര്‍ ദുബായ്- കരിപ്പൂര്‍ വിമാനത്തിലും 3 പേര്‍ റിയാദ്- കരിപ്പൂര്‍ വിമാനത്തിലും 4 പേര്‍ നെടുമ്പാശേരിയിലിറങ്ങിയ ബഹ്റൈന്‍ വിമാനത്തിലും വന്നവരാണ്.
Story highlights-89 expatriates observetion Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here