Advertisement

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശികൾക്ക്

May 9, 2020
2 minutes Read
covid test

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് മലപ്പുറം സ്വദേശികൾക്ക്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള മലപ്പുറം സ്വദേശിക്കാണ് കോഴിക്കോട്ട് അസുഖം സ്ഥിരീകരിച്ചത്. കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശി (39) ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 7ന് ദുബായ്- കരിപ്പൂർ വിമാനത്തിലെത്തിയ പ്രവാസിയാണ് ഇദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.

അതേ സമയം എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച 23കാരനും മലപ്പുറം സ്വദേശിയാണ്. അബുദാബി- കൊച്ചി വിമാനത്തിൽ എത്തിയ ഇയാളെ രോഗലക്ഷണങ്ങൾ ഉണ്ടായതിനാൽ അന്ന് തന്നെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

read also:എറണാകുളം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ യുവാവിന്

കൂടാതെ ഇന്ന് ഒരാൾ കൊവിഡ് രോഗമുക്തി നേടി. ഇടുക്കിയിൽ ചികിത്സയിലായിരുന്ന ആൾക്കാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പതിനേഴ് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ആകെ 23,930 പേർ നിരീക്ഷത്തിലുണ്ട്. ഇതിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. ഇന്ന് 123 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 36,648 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 36,602 എണ്ണം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Story highlights-today, covid ,malappuram natives from gulf countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top