Advertisement

സിബിഎസ്ഇ പരീക്ഷ ജൂലൈ മുതൽ; ജെഇഇ, നീറ്റ് അടക്കമുള്ള പരീക്ഷാ തിയതികളും പ്രഖ്യാപിച്ചു

May 9, 2020
Google News 1 minute Read
CBSE NEET JEE NET Exam dates

സിബിഎസ്ഇ പരീക്ഷ ജൂലൈ മുതൽ നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളാണ് ജൂലൈ 1 മുതൽ 15 വരെയുള്ള തിയതികളിലായി നടക്കുക. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പരീക്ഷകൾ നിർത്തിവച്ചിരുന്നു.

കോളജ് അഡ്മിഷന് അനിവാര്യമായ 29 വിഷയങ്ങളിലാകും സിബിഎസ്ഇ പരീക്ഷകൾ നടത്തുക. ബിസിനസ് സ്റ്റഡീസ്, ഭൂമിശാസ്ത്രം, ഹിന്ദി (കോർ), ഹിന്ദി (ഇലക്ടീവ്), ഹോം സയൻസ്, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ് (പഴയത്), കമ്പ്യൂട്ടർ സയൻസ് (പുതിയത്), ഐപി, ഐടി, ബയോ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിലാകും സിബിഎസ്ഇ പ്ലസ് ടു രീക്ഷ.

മറ്റ് പരീക്ഷകൾക്കുള്ള തിയതിയും കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാൽ പ്രഖ്യാപിച്ചു. ജെഇഇ മെയിൻ ജൂലൈ 18നും 23നും ഇടയിൽ നടത്തും. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്താൻ തീരുമാനമായി. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഓഗസ്റ്റ് 23ന് നടക്കും. യുജിസി നെറ്റ്, ഇഗ്നോ പരീക്ഷാ തിയതികൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights- CBSE NEET JEE NET Exam dates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here