Advertisement

പ്രവാസികളുമായുള്ള രണ്ട് വിമാനങ്ങൾ കൊച്ചിയിലെത്തി

May 9, 2020
1 minute Read

പ്രവാസികളെ വഹിച്ചുകൊണ്ടുള്ള രണ്ട് വിമാനങ്ങൾ കൊച്ചിയിലെത്തി. കുവൈറ്റിൽ നിന്നും മസ്‌കറ്റിൽ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. രാത്രി 9.30 ഓടെയാണ് രണ്ട് വിമാനങ്ങളും എത്തിയത്.

കുവൈറ്റിൽ നിന്ന് ഉച്ചയ്ക്ക് 1.45നാണ് വിമാനം പുറപ്പെട്ടത്. 177 ഓളം യാത്രക്കാർ ഈ വിമാനത്തിൽ ഇടംപിടിച്ചു. ഗർഭിണികളും രോഗികളും വിസാ കാലാവധി കഴിഞ്ഞവരും തൊഴിൽ നഷ്ടപ്പെട്ടവരും സംഘത്തിൽ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ റാപിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. തെർമൽ സ്‌കാൻ നടത്തി പനിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്. യാത്രക്കാരുടെ പട്ടികയിൽ ഇടം നേടാൻ കഴിയാത്തവർ കുവൈറ്റ് വിമാനത്താവളത്തിലെ എയർ ഇന്ത്യ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. മസ്‌കറ്റിൽ നിന്നുള്ള വിമാനത്തിൽ 181 യാത്രക്കാർ ഇടംപിടിച്ചു.

രാത്രി 9.30ന് 183 യാത്രക്കാരുമായി ഖത്തറിലെ ദോഹയിൽ നിന്നുള്ള സംഘം കൊച്ചയിലേക്ക് പുറപ്പെടും. 541 പ്രവാസികളാണ് ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നായി ഇന്ന് നാട്ടിലെത്തുന്നത്.

story highlights- coronavirus, expatriates, kuwait, muscat, cochin international airport

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top