തമിഴ്‌നാട്ടിൽ ഇന്ന് നാല് കൊവിഡ് മരണം

tamilnadu

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് ഇന്ന് നാല് പേർ മരിച്ചു. മൂന്ന് പേർ ചെന്നൈയിലും ഒരാൾ രാമനാഥപുരത്തുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് 526 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതർ 6,535 ആയി

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ 1600ലധികം പേർക്കും രോഗം ലഭിച്ചത് കോയമ്പേട് മാർക്കറ്റിൽ നിന്നാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം ചെങ്കൽപേട്ട്, തിരുവെള്ളൂർ ജില്ലകളിൽ അൻപത് പുതിയ രോഗികളെ കണ്ടെത്തി.

read also: മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമായി തുടരുന്നു; കൊവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60,000ത്തോട് അടുത്തു. നിലവിൽ 59,765 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,981 പേർക്ക് ജീവൻ നഷ്ടമായി. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95 പേരാണ് മരിച്ചത്. പുതിയ 70 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 39,882 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 17,897 പേർ രോഗമുക്തി നേടി.

story highights- corona virus, tamil nadu, koyambedu market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top