ഇതര സംസ്ഥാനത്തു നിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ എങ്ങനെ? വിശദീകരിച്ച് മുഖ്യമന്ത്രി

ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവർക്ക് നിരീക്ഷണം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി. പ്രത്യേക സാഹചര്യത്തിൽ ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർക്ക് മെഡിക്കൽ പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്വാറന്റീൻ നിർദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇതേപറ്റി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
രോഗലക്ഷണം ഇല്ലാത്തവർക്ക് വീടുകളിൽ 14 ദിവസം ക്വാറന്റീനാണ് നിർദേശിക്കുന്നത്. രോഗലക്ഷണം ഉള്ളവർക്ക് പിസിആർ ടെസ്റ്റ് നടത്തും. തുടർന്ന് കൊവിഡ് ആശുപത്രിയിലേയ്ക്ക് മാറ്റും. രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ തുടർ ചികിത്സ നൽകും കേരളത്തിൽ വീടുകളിലെ ക്വാറന്റീൻ ഫലപ്രദമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്റിബോഡി കിറ്റുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് ലഭിക്കുന്നതിന് അനുസരിച്ച് ആന്റിബോഡി ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

story highlights- coronavirus, pinarayi vijayan, quarantine, inter state travel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top