സംവിധായകൻ ജിബിത് ജോർജ് അന്തരിച്ചു

സംവിധായകൻ ജിബിത് ജോർജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 28 വയസായിരുന്നു. ‘കോഴിപ്പോര്’ എന്ന ചിത്രത്തിലെ രണ്ട് സംവിധായകരിൽ ഒരാളാണ് ജിബിത്.

ഇന്നു രാവിലെ മുതൽ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ജിബിറ്റ് അതു കാര്യമാക്കിയിരുന്നില്ല. വൈകുന്നേരത്തോടെ രോഗം മൂർച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

read also: നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു

ജിബിത് ജോർജും ജിനോയ് ജനാർദനനും ചേർന്നാണ് കോഴിപ്പോര് സംവിധാനം ചെയ്തത്. മാർച്ച് ആറിനാണ് ചിത്രം റിലീസായത്. ഗാഗുൽത്തായിലെ കോഴിപ്പോര് എന്നാണ് ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. പിന്നീട് ഇത് മാറ്റിയിരുന്നു. ലോക്ക് ഡൗണിന് ശേഷം ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഇരിക്കെയാണ് മരണം.

story highlights- jibit george, kozhiporu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top