Advertisement

കെഎസ്ആർടിസി ബസുകളിൽ ആളുകളെ നാട്ടിലെത്തിക്കണം: എം കെ മുനീർ

May 9, 2020
2 minutes Read
m k muneer

മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെയും ശീത സമരം മലയാളികളെ കൊവിഡ് കാലത്ത് ദുരിതത്തിൽ ആക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ എംഎൽഎ. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ വച്ചാണ് മുനീർ ഈ ആരോപണമുന്നയിച്ചത്. ഇവരുടെ ഈഗോ കാരണം മറ്റു നാട്ടിൽ മലയാളികൾ പ്രതിസന്ധിയിലാണ്.

പ്രതിപക്ഷ വിമർശനം നിർത്തി കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കെഎസ്ആർടിസി ബസുകളിൽ മറ്റ് സംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന് തയാറാകാതെ ധാർഷ്ട്യം കാണിക്കുകയാണ്. സഹായം നൽകാൻ പോലും മുഖ്യമന്ത്രിയുടെ തിട്ടൂരം വേണമെന്ന സാഹചര്യം അനുവദിക്കാനാകില്ല എന്നും എം കെ മുനീർ പറഞ്ഞു.

read also:കേരളത്തില്‍ നിന്ന് 21 ട്രെയിനുകളിലായി 24,088 അതിഥി തൊഴിലാളികള്‍ നാടുകളിലേക്ക് തിരിച്ചുപോയി: മുഖ്യമന്ത്രി

അതേസമയം ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് ട്രെയിൻ സർവീസ് ആരംഭിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് കെ സി ജോസഫ് എംഎൽഎ പറഞ്ഞു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളെ മടക്കികൊണ്ടുപോകാൻ മറ്റ് സംസ്ഥാനങ്ങൾ കാണിക്കുന്ന താത്പര്യം എന്തുകൊണ്ടാണ് കേരള സർക്കാർ മലയാളികളുടെ കാര്യത്തിൽ കാണിക്കാത്തതെന്ന് മനസിലാകുന്നില്ല.

Story highlights-m k muneer use ksrtc bus to bring people from other states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top