മാലിദ്വീപില്‍ കുടുങ്ങിയ പ്രവാസികളുമായി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വാ കൊച്ചിയിലേക്ക് തിരിച്ചു

പ്രവാസികളെ കടല്‍ മാര്‍ഗം തിരിച്ചെത്തിക്കുന്ന സമുദ്ര സേതു ദൗത്യത്തിലെ ആദ്യകപ്പല്‍ മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 698 പ്രവാസികളുമായാണ് ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വയ മാലിദ്വീപില്‍ നിന്ന് പുറപ്പെട്ടത്. കപ്പലില്‍ 595 പുരുഷന്മാരും 103 സ്ത്രീകളുമാണ് ഉള്ളത്. ഇതില്‍ 14 കുട്ടികളും 19 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. ഞായറാഴ്ചയാണ് കപ്പല്‍ കൊച്ചിയിലെത്തുക. പ്രവാസികളെ സ്വീകരിക്കാന്‍ തുറമുഖത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
തെര്‍മല്‍ സ്കാനിംഗ് നടത്തിയാണ് കപ്പലിനകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും യാത്രക്കാരെ ബസുകളിലായാണ് പോര്ട്ടിലേക്കെത്തിച്ചത്. ഐഎന്‍എസ് ജലാശ്വാ നേവിയുടെ യുദ്ധക്കപ്പലായതിനാല്‍ കപ്പലിനകത്ത് മൊബൈല്‍ ഫോണ്‍ ലാപ് ടോപ് അടക്കമുള്ളവ ഉപയോക്കാനാവില്ല. ഞായറാഴ്ച കപ്പല്‍ കൊച്ചിയിലെത്തും. പോര്‍ട്ട് ട്രസ്റ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ക്വാറന്റീന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസിലൂടെ മറ്റ് ജില്ലകളിലുള്ളവരെ നാട്ടിലെത്തിക്കും. രോഗലക്ഷണം ഉള്ളവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
Story Highlights: coronavirus, Lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here