വൃദ്ധയായ അമ്മയെ മകൻ ജീവനോടെ കുഴിച്ചു മൂടി

ഉപേക്ഷിക്കപ്പെട്ട കല്ലറയിൽ വൃദ്ധയായ അമ്മയെ മകൻ ജീവനോടെ തള്ളി. വടക്കൻ ചൈനയിലാണ് സംഭവം. വിവരം അറിഞ്ഞെത്തിയ പൊലീസ് അഴുക്ക് നിറഞ്ഞ കുഴിയിൽ നിന്നും സ്ത്രീയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
മകന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് 79 കാരിയെ കല്ലറിയിൽ പാതി മൂടിയ നിലയിൽ കണ്ടെത്തുന്നത്. നടക്കാൻ കഴിയാത്ത അമ്മയെ മകൻ വീൽച്ചെയറിൽ ഇരുത്തി കൊണ്ടു പോകുന്നത് മകന്റെ ഭാര്യ കണ്ടിരുന്നു. മൂന്നു ദിവസമായിട്ടും അമ്മയെ കാണാതിരുന്നതിനെ തുടർന്നാണ് മരുമകൾ പൊലീസിന് ഫോൺ ചെയ്ത് വിവരം പറയുന്നത്.
read also:കൊല്ലത്ത് പത്താംക്ലാസുകാരിയെ സ്‌നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരൻ പൊലീസ് പിടിയിൽ
പൊലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയെ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തുന്നത്. ശരീരം തളർന്നു കിടപ്പിലായ അമ്മയെ പരിചരിക്കുന്നത് ബുദ്ധിമുട്ടായതിനെ തുടർന്നാണ് മകൻ ഇത്തരത്തിലൊരു ക്രൂരത കാണിച്ചതെന്നാണ് പൊലീസ് പറയുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Story highlights-The son buried his old mother alive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here