Advertisement

പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടൻ; സണ്ണി ജോസഫ്

5 hours ago
2 minutes Read

പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടനെന്ന് കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്. സംഘടന കാര്യങ്ങൾ ഒക്കെ പിന്നെ ചർച്ച ചെയ്യും. തക്ക സമയത്തു ആവശ്യമായ സംഘടന ശക്‌തീകരണം നടത്തും.

പതിവ് രീതിയിൽ നിന്ന് വലിയ മാറ്റം ഒന്നും ഉണ്ടാകില്ല. എല്ലാ സമുദായങ്ങളെയും കാണും, വെള്ളാപ്പള്ളിയെ അടക്കം. രാഷ്ട്രീയ കാര്യ സമിതി പുതുതായി രൂപീകരിച്ചതാണ്, അത് അങ്ങനെ തുടരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കി ശക്തമായി മുന്നോട്ടുപോകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ ഒരുക്കുന്നതിനുളള പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നും പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുളള നേതാക്കളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവെന്നും സംഘടനയെ ശക്തിപ്പെടുത്താനായിരുന്നു നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് യോഗത്തില്‍ പങ്കെടുക്കാനാന്‍ അസൗകര്യമുണ്ടെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Story Highlights : sunny joseph says rahul gandhi happy for new team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top