ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയവർ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയവർ. അബുദാബിയിൽ നിന്ന് എത്തിയ തൃശൂർ സ്വദേശികൾക്കും മലപ്പുറം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തീയതിയാണ് വിമാനം കേരളത്തിൽ എത്തിയത്.
അബുദാബിയിൽ നിന്ന് എത്തിയ അഞ്ച് പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികൾ അബുദാബിയിൽ നിന്ന് എത്തിയതായിരുന്നു. ഒരിടവേളയ്ക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
read also: സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ്; നാല് പേർക്ക് രോഗമുക്തി
തൃശൂർ, മലപ്പുറം സ്വദേശികൾക്ക് പുറമേ വയനാട് ജില്ലയിൽ നിന്നുള്ള മൂന്ന് പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
story highlights- coronavirus, abudabi, Expatriate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here