Advertisement

ചൈനയില്‍ പുതുതായി 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 10, 2020
1 minute Read
china corona

ചൈനയില്‍ പുതുതായി 34 കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 28ന് ശേഷം ആദ്യമായാണ് ചൈനയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതുന്ന വുഹാനിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച 14 പേരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇന്നലെ ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് വാര്‍ത്താ പുറത്ത് വിട്ടത്.

read also:അഞ്ച് എയർ ഇന്ത്യാ പൈലറ്റുമാർക്ക് കൊവിഡ്

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മെയ് ഏഴ് ഷുലാനില്‍ ഒരു സ്ത്രീക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 11 പേര്‍ക്കു കൂടി കൊവിഡ് 19 രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.

Story highlights-34 new corona cases confirmed in china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top