യുഎഇയില്‍ 781 പേര്‍ക്ക് കൊവിഡ്; ഇന്ന് മരിച്ചത് ഒരു മലയാളി അടക്കം 13 പേര്‍

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ്. 781 പേര്‍ക്കാണ് ഇന്ന് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീരിച്ച കൊറോണ കേസുകളുടെ എണ്ണം 18,198 ആയി.
read also:കാസർഗോഡ് കൊവിഡ് മുക്തം; അവസാന രോഗിയുടെ ഫലം നെഗറ്റീവ്
അതേസമയം, യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു മലയാളി അടക്കം 13 പേരാണ് ഇന്ന് മരിച്ചത്. വടകര സ്വദേശി ഫൈസലാണ് മരിച്ചത്. 46 വയസായിരുന്നു. ഫൈസല്‍ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഇതുവരെ 198 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 500ലധികം പേര്‍ക്ക് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4804 ആയി.
Story highlights-781 new covid cases confirmed in uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here