ദിവസവേതന തൊഴിലാളികളെ സഹായിക്കാൻ അല്ലു അർജുൻ ചിത്രം ‘പുഷ്പ’ യുടെ ആക്ഷൻ രംഗം ഇന്ത്യയിൽ ചിത്രീകരിക്കും

ലോക്ക്ഡൗൺ തീരുന്നതോടെ ചിത്രീകരണം ആരംഭിക്കുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ’ യുടെ ആക്ഷൻ രംഗം ഇന്ത്യയിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ട് അണിയറപ്രവർത്തകർ. സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാൻ പീറ്റർ ഹെയ്ൻ സംവിധാനം ചെയ്യുന്ന ആറ് കോടി രൂപ ചിലവ് വരുന്ന ആറ് മിനിറ്റിന്റെ ചേയ്‌സ് രംഗമാണ് ഇന്ത്യയിൽ ചിത്രീകരിക്കുന്നത്.
അല്ലുവിന്റെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായണ് അല്ലു എത്തുന്ന ചിത്രത്തിൽ വേഷമിടുന്നത്. രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.
ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ – അല്ലു അർജുൻ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രമെന്ന പ്രത്യേകത കൂടി ‘പുഷ്പ’യ്ക്കുണ്ട്. മൈത്രി മൂവി മേക്കേഴ്‌സാണ് നിർമാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
Story highlight: Allu Arjun film Pushpa action sequence shoot in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here