Advertisement

സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ 17 പേര്‍; നിരീക്ഷണത്തില്‍ തുടരുന്നത് 23,930 പേര്‍

May 10, 2020
1 minute Read

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തില്‍ തുടരുന്നത്
23,930 പേര്‍. സംസ്ഥാത്ത് ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നു മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36,648 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 36,002 എണ്ണം സാമ്പിളുകളിലും രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3231 എണ്ണം നെഗറ്റീവാണ്.

അതേസമയം, ശനിയാഴ്ച രണ്ട കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ടും വിദേശത്തുനിന്ന് കഴിഞ്ഞദിവസം വിമാനത്തില്‍ എത്തിയവരാണ്. ഒരാള്‍ കോഴിക്കോട്ടും അടുത്തയാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തിയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്ന ഓരോരുത്തര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്

 

Story Highlights: covid19  23,930 remain under surveillance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top