Advertisement

ദിവ്യാ പി ജോണിന്റെ ദുരൂഹമരണം; അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി കൂട്ടായ്മ

May 10, 2020
2 minutes Read
divya

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ ദിവ്യാ പി ജോണിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ദിവ്യയുടെ മരണം ആത്മഹത്യയല്ലെന്നും സമഗ്രവും നീതിപൂര്‍വ്വവുമായി അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിവേദനം. മഠം അധികൃതര്‍
തെളിവുകള്‍ നശിപ്പിക്കാനുളള സാധ്യതകള്‍ കൂടുതലാണെന്നും നിവേദനത്തില്‍ പറയുന്നു.

read also:വിശാഖപട്ടണം വാതകചോർച്ച : എൽജി പോളിമേഴ്സ് 50 കോടി രൂപ കെട്ടിവയ്ക്കണം; അന്വേഷണം പ്രഖ്യാപിച്ച് ദേശീയ ഹരിത ട്രിബ്യുണൽ

കഴിഞ്ഞ ദിവസമാണ് തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തില്‍ അന്തേവാസിയായ 21 കാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചുങ്കപ്പാറ പള്ളിത്തടത്തില്‍ ജോണ്‍ ഫിലിപ്പോസിന്റെ മകള്‍ ദിവ്യ പി ജോണ്‍ ആണ് മരിച്ചത്.

Story highlights-Death of Divya P John; Justice for Sister Lucy Coalition demanding an investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top