ഇതര സംസ്ഥാനക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ ട്രാൻസ്‌പോർട്ട് ബസുകൾ ഏർപ്പെടുത്തി കർണാടക സർക്കാർ

സംസ്ഥാനത്ത് കുടുങ്ങിയ ഇതര സംസ്ഥാനക്കാർക്ക് മടങ്ങിപ്പോകാൻ സംവിധാനമൊരുക്കി കർണാടകം. നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവർക്ക് പണം നൽകി കർണാടക ട്രാൻസ്‌പോർട്ട് ബസുകൾ ഉപയോഗിക്കാമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം അതിർത്തി കടക്കുന്ന വിഷയത്തിൽ കർശന നിബന്ധനകൾ ഉള്ളതിനാൽ മലയാളികൾക്ക് ഈ സേവനം ഉപയോഗിക്കാനാകുന്ന കാര്യം സംശയമാണ്.
സംസ്ഥാനത്ത് കുടുങ്ങിയ ഇതരസംസ്ഥാനക്കാരായ വിദ്യാർത്ഥികൾ , വിനോദ സഞ്ചാരികൾ, തീർത്ഥാടകർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവർക്കാണ് അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കി കർണാടക സർക്കാർ ഉത്തരവിറക്കിയത്. നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവർക്ക് പണം നൽകി കർണാടക ട്രാൻസ്‌പോർട്ട് ബസുകൾ ഉപയോഗിക്കാം. ചൊവ്വാഴ്ച മുതൽ കർണാടക ബസ് ഓടിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടകയുടെ പാസ് ആവശ്യപ്പെട്ടവരോട് കർണാടക ആർടിസി തിരികെ വിളിച്ച് ബസിൽ പോകുന്നുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
read also:മധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
അതേസമയം അതിർത്തി കടക്കുന്ന വിഷയത്തിൽ കർശന നിബന്ധനകൾ ഉള്ളതിനാൽ മലയാളികൾക്ക് ഈ സേവനം ഉപയോഗിക്കാനാകുന്ന കാര്യം സംശയമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് പാസെടുക്കണമെങ്കിൽ വണ്ടി നമ്പർ നിർബന്ധമാണ്. കർണാടക ബസിന്റെ നമ്പർ നൽകാൻ കഴിയാത്തതു കൊണ്ട് മലയാളികൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ മാത്രമാണ് നിലവിൽ പരിഹാര മാർഗം.
Story highlights-Karnataka gov use transport buses people from other states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here