തമിഴ്‌നാട്ടിലെ കരൂരില്‍ വാഹാനാപകടത്തില്‍പെട്ട മലയാളി വിദ്യാര്‍ത്ഥികളെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കും

തമിഴ്‌നാട്ടിലെ കരൂരില്‍ വാഹാനാപകടത്തില്‍പെട്ട മലയാളി വിദ്യാര്‍ത്ഥികളെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കുമെന്ന് കോട്ടയം കളക്ടര്‍ പികെ സുധീര്‍ ബാബു. കളക്ടറും ജില്ലാ പൊലീസ് മേധാവി ജി ജയദേവും തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലാ അധികൃതരുമായും വിദ്യാര്‍ത്ഥികളുമായും ബന്ധപ്പെട്ടിരുന്നു. വിദ്യാര്‍ഥികളില്‍ ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് കരൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് ബംഗളൂരില്‍ നിന്ന് മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടയത്. തമിഴ്നാട്ടിലെ കരൂരില്‍ വച്ച് എതിര്‍ദിശയില്‍ വന്ന ലോറിയുമായി മിനി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികളാണ് മിനി ബസിലുണ്ടായിരുന്ന യാത്രക്കാര്‍. കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ആവശ്യമായ പാസ് ലഭ്യമായതിനെ തുടര്‍ന്ന് കോട്ടയത്തേക്ക് തിരിച്ച സംഘത്തിനാണ് അപകടമുണ്ടായത്.
Story Highlights: Accident in Karur, Tamil Nadu, Malayali students will be transported another bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here