Advertisement

മുംബൈയിൽ കെട്ടിടം തകർന്നു വീണു

May 10, 2020
1 minute Read
building collapsed

മുംബൈയിൽ കെട്ടിടം തകർന്നു വീണു. പടിഞ്ഞാറൻ കണ്ടിവാലിയിലാണ് സംഭവം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകർന്ന് വീണത്. 14 പേരെ കെട്ടിടത്തിൽ നിന്ന് ദേശീയ ദുരന്ത നിവാരണ സേന രക്ഷിച്ചു. 12 പേരെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും രണ്ട് പേരെ ഒന്നാം നിലയിൽ നിന്നുമാണ് രക്ഷിച്ചത്.

ദാൽജി പാണ്ടയ്ക്ക് അടുത്തുള്ള സബ്‌റിയ മസ്ജിദിന് സമീപത്തെ കെട്ടിടം തകർന്നു വീണുവെന്നാണ് രാവിലെ ദുരന്ത നിവാരണ സേനക്ക് ലഭിച്ച ഫോൺ കോളിൽ സൂചിപ്പിച്ചിരുന്നത്. കുടുങ്ങിക്കിടന്ന മൂന്ന് പേരെ അവിടെയുള്ള ആളുകൾ തന്നെ രക്ഷിച്ചു. പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

read also:നാട്ടിലേയ്ക്ക് എത്തിക്കാൻ വാഹനത്തിന് ചോദിക്കുന്നത് രണ്ട് ലക്ഷം രൂപ; മുംബൈയിൽ കുടുങ്ങി 300 ഓളം മലയാളികൾ

ഫോൺ കോൾ വന്ന ഉടനെതന്നെ ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി. നാല് ഫയർ എഞ്ചിനുകളും ഒരു ആംബുലൻസും സംഘത്തിലുണ്ടായിരുന്നു. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷിച്ചെന്നും ആരും ഭാഗ്യത്തിന് മരിച്ചില്ലെന്നും ദുരന്തനിവാരണസേന ജനറൽ സത്യനാരായൺ പ്രധാൻ ട്വീറ്ററിൽ കുറിച്ചു.

Story highlights-mumbai building collapsed,14 rescued

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top