വാളയാറിൽ പാസില്ലാതെ എത്തിയ ആളുകളെ അതിർത്തി കടത്തിവിട്ടു തുടങ്ങി

വാളയാറിൽ പാസില്ലാതെ ഇന്നലെ എത്തിയ ആളുകളെ അതിർത്തി കടത്തിവിട്ടു തുടങ്ങി. കോടതി ഉത്തരവ് ലഭിച്ചതോടെയാണ് പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടി ഇന്നലെ കോയമ്പത്തൂരിൽ നിരീക്ഷണത്തിലാക്കിയ 172 പേർക്കാണ് പ്രത്യേക പാസ് നൽകി അതിർത്തി കടത്തിയത്. തലപ്പാടി ചെക്ക് പോസ്റ്റ് വഴി വന്നവർക്കും പാസ് നൽകി.
എന്നാൽ, ഇന്ന് വാളയാർ അതിർത്തിയിൽ പാസില്ലാതെ എത്തിയവരെ ഇപ്പോൾ കടത്തിവിടാനാകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഒന്നര ദിവസത്തെ കാത്തിരിപ്പിനെടുവിലാണ് ഇന്നലെ വാളയാർ ചെക്ക് പോസ്റ്റിലെത്തിയ 172 പേർ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം പ്രത്യാക പാസാണ് എല്ലാവർക്കും പാലക്കാട് ജില്ലാ ഭരണകൂടം നൽകിയത് നൽകിയത്. ഗർഭിണികൾ, കുട്ടികൾ, പ്രായം ചെന്നവർ എന്നിവരെയാണ് ആദ്യം കടത്തിവിട്ടത്. തിരുവന്തപുരം നവോദയ സ്‌കൂളിലെ വിദ്യാത്ഥികൾ ഉൾപെടെ 32 പേർക്കും കേരളത്തിലേക്ക് പ്രത്യേക പാസ് മുഖേനെ പ്രവേശനം നൽകി. തലപ്പാടി ചെക്ക് പോസ്റ്റിൽ പാസില്ലാതെ വന്ന 215 പേർക്ക് അതത് ജില്ലാ കലക്ടർമാർ അനുവദിച്ച പാസ് ഉപയോഗിച്ച് കേരളത്തിലേക്ക് പ്രവേശനം നൽകിയത്.
read also:വാളയാറിൽ ഇന്നലെ കുടുങ്ങിയ മലയാളികൾക്ക് അടിയന്തര പാസ് നൽകാൻ സർക്കാരിനോട് ഹൈക്കോടതി
പാസില്ലാതെ ഇനി അതിർത്തികളിൽ എത്തുന്നവരെ സംസ്ഥാനത്തേക്ക് കടത്തിവിടേണ്ടതില്ലെന്നാണ് തീരുമാനം. കേരളത്തിന്റെ പാസ് ലഭിച്ചവർക്ക് മാത്രം മറ്റ് സംസ്ഥാനങ്ങളുടെ പാസ് നൽകിയാൽ മതി എന്ന് വിവിധ സംസ്ഥാനങ്ങളോട് കേരള സർക്കാർ ആവശ്യപെട്ടിട്ടുണ്ട്. വാളയാർ ചെക്ക് പോസ്റ്റിന്റെ 3 കിലോമീറ്റർ പരിതി അതീവ നിയന്ത്രണ മേഖലയായി തന്നെ തുടരും.
Story highlights-The people who had come to Valayar without a pass started to cross the border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here