തിരുവനന്തപുരത്തേക്ക് എത്തുന്ന പ്രവാസികളെ ക്വാറന്റീൻ ചെയ്യാനുള്ള സൗകര്യങ്ങൾ തയാർ

covid

തലസ്ഥാനത്തേക്കുള്ള ആദ്യ വിമാനത്തിൽ ദോഹയിൽ നിന്നെത്തുന്നവർക്കായി കോർപറേഷൻ നിരീക്ഷണ കേന്ദ്രങ്ങളിൽ മതിയായ സജ്ജീകരണങ്ങൾ ഒരുക്കിയതായി തിരുവനന്തപുരം മേയർ കെ ശ്രീകുമാർ. 330 കെട്ടിടങ്ങളിലായി 9100 മുറികളാണ് പ്രവാസികൾക്കായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 55 ഗവൺമെന്റ് കെട്ടിടങ്ങളും 275 സ്വകാര്യ കെട്ടിടങ്ങളുമാണ്. ക്വറന്റീൻ കാലാവധി അവസാനിക്കുന്നത് വരെ ഭക്ഷണവിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ഭക്ഷണം എത്തിക്കുമെന്നും മേയർ അറിയിച്ചു.

ദോഹയിൽ നിന്നുളള 182 പ്രവാസികളുമായി എയർ ഇന്ത്യയുടെ യാത്രാവിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോർട്ട്. ഖത്തറിൽ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയിരുന്നു. കേരളത്തിലെ നാല് ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ളവരുമാണ് വിമാനത്തിലെ യാത്രക്കാർ.

read also:പ്രവാസികള്‍ക്ക് അടിയന്തര വായ്പ നല്‍കാന്‍ പദ്ധതിയുമായി നോര്‍ക്ക

വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളെ ഏഴ് ഹെൽപ് ഡെസ്‌കുകൾ വഴി ശരീര ഊഷ്മാവ് പരിശോധിക്കും. പനിയോ അസുഖലക്ഷണങ്ങളോ ഉളളവരെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കി കെഎസ്ആർടിസി ബസുകളിൽ നീരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് ആറ് താലൂക്കുകളിലായി 17,000 പേർക്കുളള നിരീക്ഷണ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മറ്റ് ജില്ലകളിലുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കും.

Story highlights-tvm mayor says ready to quarantine nri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top