ഇടവേളക്ക് ശേഷം കാസർഗോഡ് ജില്ലയിൽ ഇന്ന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

ചെറിയ ഇടവേളക്ക് ശേഷം കാസർഗോഡ് ജില്ലയിൽ ഇന്ന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് വന്ന നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ മെയ് 4 നും മറ്റുള്ളവർ 8 നുമാണ് ജില്ലയിൽ എത്തിയത്. ഇവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച 4 പുരുഷന്മാരും മുംബൈയിൽ നിന്ന് വന്നവരാണ്. 41, 49 വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗൽ പാടി സ്വദേശിക്കും 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുമ്പള, മംഗൽപാടി സ്വദേശികൾ ഒരുമിച്ചാണ് ജില്ലയിലേക്ക് എത്തിയത്. പൈവളിഗെ സ്വദേശി മേയ് നാലിനും മറ്റുള്ളവർ 8 നുമാണ് ജില്ലയിൽ എത്തിയത്.

നിലവിൽ വീടുകളിൽ 1025 പേരുംആശുപത്രികളിൽ 172പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്.196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി 22 പേരാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

Story highlight: After a break, covid again confirmed in Kasargod district today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top