ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും

കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് നിർത്തിവച്ചിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ ഒന്ന് മുതൽ പുനരാരംഭിക്കും. പ്രീമിയർ ലീഗ് ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രൊഫഷണൽ കായിക മത്സരങ്ങൾക്കും ജൂൺ ഒന്ന് മുതൽ ആരംഭിക്കാനുള്ള അനുവാദം യുകെ സർക്കാർ നൽകിയിട്ടുണ്ട്. അടച്ച സ്റ്റേഡിയങ്ങളിലാവണം മത്സരങ്ങൾ നടത്തേണ്ടത്. 60 പേജുകൾ ദൈർഘ്യമുള്ള റീബിൽഡ് പ്ലാനിലാണ് കായിക മത്സരങ്ങൾ തുടങ്ങാൻ സർക്കാർ പച്ചക്കൊടി കാട്ടിയത്.
Read Also: ടീമിലെ രണ്ട് അംഗങ്ങൾക്ക് വൈറസ് ബാധ; ബുണ്ടസ് ലിഗയിലെ ഒരു ടീം മുഴുവൻ ക്വാറന്റീനിൽ
നേരത്തെ, ജർമ്മനിയിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗയിലെ സെക്കൻഡ് ടയറിൽ കളിക്കുന്ന ഒരു ടീം മുഴുവൻ ക്വാറൻ്റീനിലായിരുന്നു. ടീം അംഗങ്ങളിൽ രണ്ട് പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡൈനാമോ ഡ്രസ്ഡൻ ടീം മുഴുവൻ ക്വാറൻ്റീനിലായത്. മെയ് 16ന് ലീഗ് പുനരാരംഭിക്കാൻ ബുണ്ടസ് ലിഗ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ ഹാനോവറിനെതിരെയുള്ള തങ്ങളുടെ അടുത്ത മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഡൈനാമോ ഡ്രസ്ഡൻ അറിയിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും ബുണ്ടസ് ലിഗ മത്സരങ്ങൾ നടക്കുക.
Read Also: ലാ ലിഗ ജൂൺ 20ന് പുനരാരംഭിക്കും; ബാഴ്സലോണ താരങ്ങളുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്
ഫ്രാൻസിലെ ലീഗ് വൺ റദ്ദാക്കി പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ സീരി എ എന്ന് പുനരാരംഭിക്കാം എന്നതിനെ പറ്റി ധാരണയായിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും. ലാ ലിഗ സീസൺ ജൂൺ 20നു പുനരാരംഭിക്കുമെന്ന് ലെഗാനസിൻ്റെ പരിശീലകൻ യാവിയർ അഗ്വയർ അറിയിച്ചിരുന്നു. എല്ലാ ലീഗുകളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും മത്സരം.
Story Highlights: english premier league starts june 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here