കാലാവസ്ഥ മോശം; ഐഎന്‍എസ് മഗര്‍ കൊച്ചിയില്‍ എത്താന്‍ വൈകും

ins magar

മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് മഗര്‍ എത്താന്‍ വൈകും. ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉള്ളതിനാലാണ് ഐഎന്‍എസ് മഗര്‍ കൊച്ചിയില്‍ എത്താന്‍ വൈകുന്നത്. മാലീ ദ്വീപില്‍ നിന്നും 202 യാത്രക്കാരുമായാണ് കപ്പല്‍ യാത്ര തിരിച്ചത്. കപ്പല്‍ നാളെ ഉച്ചയോടേ കൊച്ചി തീരത്തെത്തുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ നാളെ വൈകുന്നേരത്തോടെയെ കപ്പല്‍ എത്തുകയുള്ളുവെന്നാണ് ഇപ്പോള്‍ നാവികസേന അറിയിച്ചിരിക്കുന്നത്.

പ്രവാസികളുമായി എത്തുന്ന രണ്ടാമത്തെ കപ്പലാണ് ഐഎന്‍എസ് മഗര്‍. കപ്പല്‍ കൊച്ചിയില്‍ എത്തുന്നതോടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ആദ്യഘട്ടം പൂര്‍ണ വിജയം നേടും. തിരികെ വരുന്നതില്‍ ഏറെയും ജോലി നഷ്ട്ടപ്പെട്ടവരാണ്. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകാന്‍ 20 കെഎസ്ആര്‍ടിസി ബസുകളും 30 ഓണ്‍ ലൈന്‍ ടാക്‌സികളും പോര്‍ട്ടിലെത്തും. ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായ അദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ 698 യാത്രക്കാരുമായി ഇന്നലെ കൊച്ചിയിലെത്തിയിരുന്നു.

Story Highlights: indian navy, coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top