ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ അടുത്തയാഴ്ചയോടെ പൂര്‍ണമായും നാട്ടിലെത്തിക്കും

ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ അടുത്തയാഴ്ചയോടെ പൂര്‍ണമായും നാട്ടിലെത്തിക്കും. അതേസമയം, ദ്വീപിലേക്ക് യാത്രക്കാരെ എത്തിക്കുന്ന ദൗത്യവും പുരോഗമിക്കുകയാണ്. മംഗലാപുരത്ത് നിന്ന് ലക്ഷദ്വീപിലേക്ക് ദ്വീപ് നിവാസികളുമായി പുറപ്പെട്ട രണ്ട് കപ്പലുകളിലാകും മലയാളികളെ തിരിച്ചെത്തിക്കുക.
120ലേറെ മലയാളികള്‍ ദ്വീപില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന 33 പേര്‍ക്ക് കൂടാതെയാണിത്. എംവി മിനിക്കോയ്, എംവി അമിന്‍ദിവി എന്നീ കപ്പലുകളില്‍ കൊച്ചി തുറമുഖത്ത് യാത്രക്കാരെ എത്തിക്കും. ഗ്രീന്‍ സോണായി തുടരുന്നെങ്കിലും ലക്ഷദ്വീപില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമേ യാത്രക്കാരെ കപ്പലില്‍ അനുവദിക്കൂ.
അതേസമയം, കേരളത്തില്‍ കുടുങ്ങിയ ദ്വീപുവാസികളെ തിരിച്ചെത്തിക്കുന്നതിനായി കൊച്ചി, മംഗലാപുരം തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള കപ്പല്‍ സര്‍വീസുകള്‍ പുരോഗമിക്കുകയാണ്. സമ്പൂര്‍ണ പിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് 19 നെഗറ്റീവ് ആയി ഉറപ്പ് വരുത്തിയവര്‍ക്കാണ് യാത്രാനുമതി ലഭിക്കുക.
Story Highlights: Malayalis in Lakshadweep fully repatriated by next week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here