മുലായം സിംഗ് യാദവ് ആശുപത്രിയിൽ

മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ മുലായം സിംഗ് യാദവ് ആശുപത്രിയിൽ. ഉദര സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെക്കപ്പിന്റെ ഭാഗമായി ബുധനാഴ്ച്ച അദ്ദേഹം ആശുപത്രിയിൽ എത്തിയപ്പോൾ കൂടുതൽ പരിശോധനയ്ക്കായി ഡോക്ടർമാർ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരുന്നു. ശനിയാഴ്ച്ച ഡിസ്ചാർജ് ചെയ്തെങ്കിലും ഉദര സംബന്ധമായ ആസ്വസ്ഥതകളെ തുടർന്ന് ഇന്നലെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അദ്ദേഹത്തെ ആരോഗ്യ നില തൃപ്തികരമാണെന്ന് സഹോദരൻ ശിവ് പാൽ യാദവ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേരാണ് വിളിക്കുന്നതെന്നും എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ശിവ് പാൽ വ്യാകതമാക്കി.
Story Highlights- mulayam singh yadav hospitalized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here