Advertisement

പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും

May 11, 2020
1 minute Read
prime minister video conferencing

ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് കൂടിക്കാഴ്ച്ച. ഗുരുതരമായി കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടണമെന്ന് ബീഹാറും ജാര്‍ഖണ്ഡും ഒഡീഷയും തെലങ്കാനയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടണമോയെന്ന കാര്യത്തില്‍ ഈ യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്താകും തീരുമാനം ഉണ്ടാവുക.

Read More: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; രോഗം സ്ഥിരീകരിച്ചത് 62,939 പേര്‍ക്ക്

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ തമിഴ്‌നാട് സ്ഥാനം പിടിച്ചു. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 398 പോസിറ്റീവ് കേസുകളും 21 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 278 കൊവിഡ് കേസുകളും 18 മരണവും അഹമ്മദാബാദിലാണ്. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകള്‍ 8195 ഉം മരണം 493 ഉം ആയി. അഹമ്മദാബാദില്‍ കൊവിഡ് ബാധിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു. 669 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാട് ഡല്‍ഹിയെ കടത്തിവെട്ടി. ഇതില്‍ 509 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് 7,204 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 47 ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 6923 ആണ്. രാജസ്ഥാനില്‍ ആകെ പോസിറ്റീവ് കേസുകള്‍ 3814 ഉം മരണം 108 ഉം ആയി. ഉത്തര്‍പ്രദേശില്‍ 102 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിതര്‍ 750 കടന്നതോടെ ആഗ്രയിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ മാറ്റി.

Story Highlights: Prime Minister video conferencing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top