മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ തുക നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ [24 Explainer]

കൊവിഡ് 19 പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താത്പര്യമുള്ള പെന്‍ഷണേഴ്‌സിന് അതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ചില പെന്‍ഷണേഴ്‌സ് ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ തുക നല്‍കാന്‍ സന്നദ്ധമായ സാഹചര്യത്തിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
1. പെന്‍ഷന്‍ വാങ്ങുന്നവര്‍ പെന്‍ഷന്‍ തുക സംഭാവന ചെയ്യാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍ അത് എഴുതി നല്‍കണം. ഈ തുക അഞ്ചു മാസങ്ങളായി കുറവ് ചെയ്യുകയാണ് ചെയ്യുക. നേരത്തെ ഒരു മാസത്തെ പെന്‍ഷന് തുല്യമായ തുക നല്‍കുകയും കൂടുതല്‍ നല്‍കാന്‍ തയാറല്ല എന്നുള്ളവര്‍ താത്പര്യ പത്രം നല്‍കേണ്ടതില്ല. എത്ര തുകയാണോ നല്‍കാന്‍ ആഗ്രഹിക്കുന്നത് അത് പരമാവധി അഞ്ച് ഗഡുക്കളായി കുറവ് ചെയ്യുകയാണ് ചെയ്യുക. നേരത്തെ നല്‍കിയ സംഭാവന വരുമാന നികുതി കണക്കുകൂട്ടലുകള്‍ക്ക് ഉള്‍പ്പെടുത്താന്‍ രസീത് ഹാജരാക്കണം. ട്രഷറി ഉദ്യോഗസ്ഥര്‍ അതിനുള്ള ക്രമീകരണം ഒരുക്കും.
2. ഒരു മാസത്തെ പെന്‍ഷന്‍ തുക കണക്കാക്കേണ്ടത് 2020 മെയ് മാസത്തെ ഗ്രോസ് പെന്‍ഷന്‍ അടിസ്ഥാനമാക്കിയാണ്.
3. കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പെന്‍ഷണര്‍മാര്‍ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഒരു മാസത്തെ പെന്‍ഷനില്‍ നിന്ന് കുറവ് വരുത്തി ബാക്കിയുള്ള തുക മാത്രം സംഭാവനയായി സ്വീകരിക്കും. ഇതിനായി പെന്‍ഷണര്‍മാര്‍ രസീത് സഹിതം ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
4. ഇന്‍കം ടാക്‌സ് റൂള്‍ 80 പ്രകാരം ഇളവിന് അര്‍ഹതയുള്ളവര്‍ക്ക് ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍മാര്‍ അതത് സാമ്പത്തിക വര്‍ഷം ഇളവ് നല്‍കും.
5. പെന്‍ഷണര്‍ ആവശ്യപ്പെടുന്നത് പ്രകാരം പെന്‍ഷനില്‍ നിന്ന് സംഭാവനയായി നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയുടെ അഞ്ചിലൊന്നില്‍ കുറയാത്ത ഗഡുവോ മുഴുവന്‍ തുകയോ 2020 മെയ് മാസത്തെ പെന്‍ഷന്‍ മുതലാണ് കുറവ് വരുത്തുക.
6. പൂര്‍ണമായും പെന്‍ഷണറുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും തുകയില്‍ കുറവ് വരുത്തുക. സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്ന പെന്‍ഷണര്‍മാര്‍ സമ്മത പത്രം ബന്ധപ്പെട്ട സബ് ട്രഷറി ഓഫീസര്‍മാര്‍ക്കാണ് നല്‍കേണ്ടത്.
7. ഈ ഇനത്തില്‍ ലഭിക്കുന്ന തുക ഒരു പ്രത്യേക ടിഎസ്ബി അക്കൗണ്ട് ട്രഷറിയില്‍ ആരംഭിച്ച് അതില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക.
ഗവര്‍ണറുടെ ഉത്തരവ് പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
Story Highlights- CMDRF,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here