വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍കൂടി ഇന്ന് കേരളത്തിലെത്തും

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാംദിനമായ ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി സംസ്ഥാനത്ത് എത്തും. ദുബായില്‍ നിന്നുള്ള വിമാനം രാത്രി 8.10 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും. ദുബായില്‍ നിന്ന് രണ്ടാംതവണയാണ് വിമാനം കേരളത്തില്‍ എത്തുന്നത്. മെയ് ഏഴിന് ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പ്രവാസികളുമായി ആദ്യ വിമാനം എത്തിയിരുന്നു.
Read More: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും
ബഹ്‌റൈനില്‍ നിന്നുള്ള എയര്‍ഇന്ത്യാ വിമാനം രാത്രി 11.20 ന് കരിപ്പൂരില്‍ എത്തും. 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയും അടക്കും 184 പേരാണ് തിരിച്ചെത്തുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പരിശോധനാ നടപടികള്‍.
Read More: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; രോഗം സ്ഥിരീകരിച്ചത് 62,939 പേര്‍ക്ക്
മലേഷ്യയിലെ കോലാലംപൂരില്‍ നിന്നും പ്രവാസികളുമായി ആദ്യ വിമാനം ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. ഇന്നലെ രാത്രി 10.10 നാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും കൊണ്ട് അഞ്ചാമത്തെ വിമാനമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. 175 യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോലാലംപൂരില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്.
Story Highlights: EXPAT RETURN KERALA