കേരളതീരത്ത് ജാഗ്രതാ നിർദേശം

കേരളതീരത്ത് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കന്യാകുമാരി, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ കടൽമേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളതീരത്ത് മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിൽ കന്യാകുമാരി (കോമോറിൻ), ലക്ഷദ്വീപ് , മാലിദ്വീപ് എന്നീ കടൽ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ മേഖലകളിൽ അടുത്ത 24 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്നലെ മഴ ലഭിച്ചു. കൊല്ലം ജില്ലയിൽ ഇന്നലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മെയ് 14ന് ആലപ്പുഴ ,എറണാകുളം ,ഇടുക്കി ജില്ലകളിലും, മെയ് 15 ന് കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ഇടുക്കി ജില്ലകളിലും ഇന്നലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
Story Highlights- alert in Kerala coastline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here