തുടർച്ചയായി പോസിറ്റീവ് കേസുകൾ; വയനാട് ജില്ല കൂടുതൽ ജാ​ഗ്രതയിലേക്ക്

covid19, coronavirus, wayanad

വയനാട്ടില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക്. കേസുകള്‍ സ്ഥിരീകരിച്ച സ്ഥലങ്ങള്‍ ഹോട്ട്‌സ്‌പോട്ട് ആക്കുന്നതിന് പഞ്ചായത്തുകൾക്ക് നിർദേശം നല്‍കാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവില്‍ എട്ട് പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്.

11 മാസം മാത്രം പ്രായമുളള കുഞ്ഞിനാണ് ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ അമ്മയുടെ സാമ്പിള്‍ നെഗറ്റീവാണ്. പുനപരിശോധനക്ക് സാമ്പിളുകള്‍ വീണ്ടും അയച്ചിട്ടുണ്ട്. നിലവില്‍ രോഗം ബാധിച്ചിട്ടുള്ള എട്ട് പേരില്‍ ഈ കുഞ്ഞ് മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്.

ജില്ലയില്‍ രോഗികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട മേഖലകള്‍ നിര്‍ണയിക്കാന്‍ പഞ്ചായത്തുകളോട് ജില്ലാഭരണകൂടം ആവശ്യപ്പെട്ടു. നിലവില്‍ നെന്മേനി ഹോട്ട്‌സ്‌പോട്ട് പട്ടികയിലുണ്ട്. കൈക്കുഞ്ഞിന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം പതിനൊന്നായി. മൂന്ന് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു.

Story Highlights: coronavirus, Covid 19, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top