സിനിമാ സ്റ്റൈലിൽ ‘എൻട്രി’; സബ് ഇൻസ്‌പെക്ടർക്ക് 5000 രൂപ പിഴ

സിനിമാ സ്റ്റൈൽ സ്റ്റണ്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് 5000 രൂപ പിഴ. മധ്യപ്രദേശ് പൊലീസ് സബ് ഇൻസ്‌പെക്ടർ മനോജ് യാദവിനെതിരെയാണ് നടപടി. അജയ് ദിവ്ഗൺ ചിത്രമായ സിംഗം സ്റ്റൈലിൽ രണ്ട് കാറിന് മുകളിൽ നിന്ന് മനോജ് വരുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലാണ്. ഇത ശ്രദ്ധയിൽപ്പെട്ട അധികൃതരാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
രണ്ട് ഹോണ്ടാ കാറുകൾക്ക് മുകളിൽ കയറി നിന്ന് മനോജ് സ്ലോ മോഷനിൽ വരുന്ന വീഡിയോ ആയിരക്കണക്കിന് പേരാണ് പങ്കുവച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ സിംഗം ചിത്രത്തിലെ ഗാനവുമുണ്ട്. അജയ് ദേവ്ഗണിന്റെ സിംഗം എന്ന ചിത്രത്തിൽ മോട്ടോർബൈക്കിലാണ് താരം സമാന രീതിയിൽ എത്തുന്നത്. എന്നാൽ അതിനും മുമ്പ് 1991 ൽ പുറത്തിറങ്ങിയ ‘ഫൂൽ ഓർ കന്തേ’യിൽ സമാന രംഗമുണ്ട്.
जांच के बाद मामले में पुलिस अधीक्षक दमोह हेमंत चौहान ने की कार्रवाई, चौकी प्रभारी को किया लाइन अटैच, 5000 रुपये का जुर्माना भी लगाया … सुबह से हुआ था मनोज यादव का वीडियो वायरल @ndtvindia pic.twitter.com/4ppaeKuT87
— Anurag Dwary (@Anurag_Dwary) May 11, 2020
ഡ്യൂട്ടിയിൽ നിന്ന് മനോജ് യാദവിനെ നീക്കം ചെയ്തതാതും 5000 രൂപ പിഴ ചുമത്തിയതായും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Story Highlights- Cop imitates Ajay Devgn Movie stunt video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here