പ്രവാസികളുമായി ദോഹയിൽ നിന്നുള്ള വിമാനം ഇന്ന് തിരുവനന്തപുരത്ത് എത്തും

ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നിശ്ചയിച്ചിരുന്ന വിമാനം ഇന്ന് രാത്രി 12.40 ന് തിരുവനന്തപുരത്ത് എത്തും. നേരത്തെ തയാറാക്കിയ യാത്രക്കാരുടെ ലിസ്റ്റിൽ കാര്യമായ മാറ്റമുണ്ടായേക്കുമെന്നാണ് വിവരം. വിമാനത്തിലെത്തുന്ന തമിഴ്നാട് സ്വദേശികളെ സ്വദേശത്തേക്ക് അയക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.
പ്രവാസികളുമായി വിമാനം ഞായറാഴ്ച എത്തുമെന്ന കണക്കുകൂട്ടലില്‍ ഒരുക്കങ്ങളെല്ലാം ജില്ലാഭരണകൂടം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30 ന് ദോഹയിൽ നിന്നുള്ള വിമാനം പുറപ്പെടുമെന്നാണ് വ്യോമയാന മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്. യാത്രക്കാരുടെ അന്തിമ പട്ടിക ഉച്ചയ്ക്ക് മുൻപ് കേരളത്തിന് കൈമാറും. എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന യാത്രക്കാരുടെ ലിസ്റ്റിൽ വ്യത്യാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
നേരത്തെ വിമാനം റദ്ദാക്കിയത് സംബന്ധിച്ച ഓദ്യോഗിക അറിയിപ്പൊന്നും സംസ്ഥാനത്തിന് ഇതുവരെ കിട്ടിയിട്ടില്ല. എമിഗ്രേഷനിലെ പ്രശ്‌നമാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. അതേസമയം, വിമാനത്തിലെത്തുന്ന തമിഴ്നാട് സ്വദേശികളെ അവരുടെ സ്വദേശത്തേക്ക് അയക്കും. ഇതിനായി തമിഴ്നാടിനോട് ബസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് ബസ് അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസി സൗകര്യമൊരുക്കും. തിരിച്ചെത്തുന്നവരിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തലസ്ഥാന ജില്ലയിൽ നിരീക്ഷണം കർശനമായി നടപ്പിലാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Story Highlights: coronavirus, Covid 19, Lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here