Advertisement

രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ

May 12, 2020
1 minute Read
india resumes train service

രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ആദ്യ ദിവസമായ ഇന്ന് പതിനഞ്ച് ട്രെയിനുകളായിരിക്കും ഓടി തുടങ്ങുക. ഇന്നലെ വൈകീട്ട് നാല് മണി മുതൽ തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഐആർസിടിസി വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിംഗ്. റെയിൽവേ സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് ലഭിക്കില്ല.

Read Also : ഓടിത്തുടങ്ങുന്ന ട്രെയിനുകളുടെ പട്ടിക; ടിക്കറ്റ് ബുക്കിംഗ്; മറ്റ് മാർഗനിർദേശങ്ങൾ [24 Explainer]

യാത്രക്കാർ ഒരു മണിക്കൂർ മുമ്പേ റെയിൽവേ സ്റ്റേഷനിലെത്തണമെന്നാണ് നിർദേശം. ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രമായിരിക്കും റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രവേശനം നൽകുക. മാസ്‌ക് അടക്കമുള്ള മുൻകരുതലുകൾ നിർബന്ധമായിരിക്കും. രോഗലക്ഷണമുള്ളവർക്ക് യാത്രാനുമതി നൽകില്ല.

Story Highlights- india resumes train service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top