ലോക്ക് ഡൗൺ നീട്ടും
ലോക്ക് ഡൗൺ നാലാം ഘട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഇതുവരെയുള്ള ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. രാജ്യത്തെ എട്ട് മണിക്ക് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനങ്ങൾ നൽകിയ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും നാലാം ഘട്ട ലോക്ക് ഡൗണിലെ വ്യവസ്ഥകൾ. 18ാം തിയതിക്ക് മുൻപ് തന്നെ പുതിയ ഘട്ടത്തിന്റെ വിശദമായ നിർദേശങ്ങൾ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും നടത്തിയ വിഡിയോ കോൺഫറൻസിലും ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ലോക്ക് ഡൗൺ നീട്ടുന്നതിനായി ആവശ്യമുന്നയിച്ചിരുന്നു.
#WATCH “4th phase of lockdown, #Lockdown4 will be in a new form with new rules. Based on the suggestions by states, information related to it will be given to you before 18th May”: Prime Minister Narendra Modi pic.twitter.com/ZTy6873nqh
— ANI (@ANI) May 12, 2020
Read Also: 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ലോക്ക് ഡൗണിലുണ്ടായ സാമ്പത്തിക ആഘാതങ്ങളെ മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി കൊണ്ട് പ്രഖ്യാപിച്ചത്. സർവമേഖലകൾക്കും കരുത്ത് പകരുന്നതായിരിക്കും പാക്കേജ്. ‘ആത്മനിർഭർ അഭിയാൻ’ എന്നാണ് പാക്കേജിനെ പ്രധാനമന്ത്രി വിളിച്ചത്. എല്ലാ തൊഴിൽ മേഖലകൾക്കും ഈ പാക്കേജ് ഗുണമാകുമെന്നും രാജ്യന്തര മത്സരത്തിന് രാജ്യത്തെ പ്രാപ്തമാക്കുമെന്നും പ്രധാനമന്ത്രി.
എന്നാല്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. 70,756 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3604 പോസിറ്റീവ് കേസുകളും 87 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, 22455 പേർ രോഗമുക്തരായി.
lock down, prime minister narendra modi, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here