നാട്ടിലെത്താൻ അധികൃതരുടെ കനിവ് തേടി ഉത്തർപ്രദേശിൽ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാർ

നാട്ടിലെത്താൻ അധികൃതരുടെ കനിവ് തേടുകയാണ് ഉത്തർപ്രദേശിൽ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാർ. തൊഴിൽ നഷ്ടമായതോടെ നിത്യ ചെലവിന് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവർ. ഗർഭിണികളായ നഴ്സുമാരും ഇക്കൂട്ടത്തിലുണ്ട്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഹോസ്റ്റലിൽ കുടുങ്ങിയതാണ് മലയാളി നഴ്സുമാർ. ഉത്തർപ്രദേശിലെ മഥുരയിലാണ് മൂന്ന് ഗർഭിണികൾ അടക്കം ഒൻപതോളം നഴ്സുമാർ കുടുങ്ങി കിടക്കുന്നത്. ദൈനം ദിന ചിലവുകൾക്ക് പോലും പണമില്ലാതായതോടെ കടുത്ത മാനസീക സംഘർഷത്തിലാണ് ഇവർ ഓരോ ദിവസവും തള്ളി നീക്കുന്നത്. കേരളത്തിലുള്ള ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയെങ്കിലും അനുകൂല മറുപടി പോലും ലഭിച്ചിട്ടില്ല. രോഗ വ്യാപനവും ലോക്ക്ഡൗണുമായതിനാൽ ഗർഭിണികളായ നഴ്സുമാർക്ക് വേണ്ട പരിചരണം പോലും ലഭിക്കുന്നില്ല.
മാർച്ച് 31 ന് ജോലി രാജി വച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതിനാൽ ഇപ്പോൾ വരുമാനവുമില്ല. വീട്ടുകാർ അയച്ച് നൽകിയ പണം ഉപയോഗിച്ച് നാട്ടിലേക്ക് പോകാനുള്ള കാര്യങ്ങൾ നീക്കിയെങ്കിലും ആ ശ്രമവും വിഫലമായി. ഓരോ ദിവസവും ഇവർ താമസിക്കുന്ന മേഖലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് ഇവർക്കിടയിൽ ആശങ്ക പരത്തുന്നുണ്ട്.
Story Highlights: coronavirus, Lockdown, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here