രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിന് തുടക്കം

കൊവിഡ് സാഹചര്യത്തിനിടെ രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിന് തുടക്കം. ആദ്യ സർവീസ് വൈകിട്ട് നാല് മണിക്ക് ന്യൂഡൽഹിയിൽ നിന്ന് ബിലാസ്പൂരിലേക്ക് പുറപ്പെട്ടു. റെയിൽവേ പുറത്തിറക്കിയ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ് യാത്ര അനുവദിച്ചത്.
1490 യാത്രക്കാരുമായി വൈകിട്ട് 4.15 നാണ് ഛത്തീസ്ഗഡിലെ ബിലാസ്പൂരിലേക്ക് ആദ്യ ട്രെയിൻ പുറപ്പെട്ടത്. തൊട്ടുപിന്നാലെ അസാമിലെ ദിബ്രുഗഡിലേക്കും ട്രെയിൻ സർവീസ് ഉണ്ടായി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ. രാവിലെ മുതൽ തന്നെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു. നാട്ടിലേക്ക് മടങ്ങാനായി റെയിൽവേ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയോടെയും ചിലർ എത്തി. ഇവരെയെല്ലാം പൊലീസ് മടക്കി അയച്ചു.
read also: 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് കൺഫോം ടിക്കറ്റുള്ള യാത്രക്കാരെ റെയിൽവേ സ്റ്റേഷനിലേക്ക് കടത്തിവിട്ടത്. യാത്രയ്ക്ക് മുൻപ് ശരീരോഷ്മാവ് പരിശോധിച്ച് രോഗലക്ഷണം ഇല്ലായെന്ന് ഉറപ്പു വരുത്തി. യാത്രയിലുടനീളം മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചു. ബംഗളൂരുവിലെക്കായിരുന്നു ഡൽഹിയിൽ നിന്നുള്ള മൂന്നാമത്തെ സർവീസ്. ഹൗറ, അഹമ്മദാബാദ്, രാജേന്ദ്ര നഗർ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കും സർവീസ് ഉണ്ടാകും. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച നിമിഷനേരം കൊണ്ട് തന്നെ ടിക്കറ്റ് എല്ലാം വിറ്റു തീർന്നിരുന്നു. അതേസമയം നാളെയാണ് കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ്.
story highlights- passenger train, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here