Advertisement

കള്ളിന്റെ ലഭ്യതക്കുറവ്; തെക്കൻ കേരളത്തിൽ നാളെ കള്ള് ഷാപ്പുകൾ തുറന്നേക്കില്ല

May 12, 2020
2 minutes Read

തെക്കൻ കേരളത്തിൽ നാളെ കള്ള് ഷാപ്പുകൾ തുറക്കാൻ സാധ്യത കുറവ്. ആവശ്യത്തിന് കള്ള് ലഭിക്കാത്തതാണ് കാരണം. തെങ്ങ് ചെത്ത് പുനരാരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളുവെന്നും ഉത്പാദനം പൂർണതോതിലായാൽ മാത്രമേ ഷാപ്പുകൾ തുറക്കാനാകുവെന്നും നടത്തിപ്പുകാർ പറയുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന്, സംസ്ഥാനത്തെ കള്ള്ഷാപ്പുകൾ ബുധനാഴ്ച മുതൽ തുറക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പൂർണമായി കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പാഴ്‌സലായി മാത്രം വിതരണം ചെയ്യണമെന്നാണ് സർക്കാർ നിർദേശം.

എന്നാൽ, തെക്കൻ കേരളത്തിൽ, ബുധനാഴ്ച ഷാപ്പുകൾ തുറക്കാൻ വളരെ വിരളമായ സാധ്യത മാത്രമേയുള്ളു. തെങ്ങ് ചെത്ത് പുനരാരംഭിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കള്ള് പൂർണതോതിൽ ലഭ്യമായാൽ മാത്രമേ ഷാപ്പുകൾ തുറക്കാനാകുവെന്നും അതിന് ഒരാഴ്ച്ചയെങ്കിലും കഴിയുമെന്നാണ് ഷാപ്പ് ലൈസൻസികൾ പറയുന്നത്.

സാമൂഹിക അകലമടക്കം പാലിച്ച് സർക്കാർ നിഷ്‌കർഷിക്കുന്ന രീതിയിൽ പ്രത്യേക കൗണ്ടറുകൾ മുഖേനയായിരിക്കും കള്ള് വിതരണം നടത്തുക. അഞ്ച് പേരിൽ കൂടുതലുള്ളക്യൂ പാടില്ല. ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല. ഭക്ഷണ വിതരണവും ഉണ്ടാകില്ല. കള്ള് ഷാപ്പുകൾ ശുചിയാക്കി, പെയിന്റ് ചെയ്ത് പ്രവർത്തന യോഗ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഷാപ്പുകൾ തുറക്കുന്ന പക്ഷം, ഒരാൾക്ക് പരാമവധി ഒന്നര ലിറ്റർ കള്ള് വാങ്ങാനാകും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും പ്രവർത്തനം. ജീവനക്കാർ മാസ്‌ക് ധരിക്കണം. കള്ള് കൊണ്ടുവരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കണം.

Story highlight:  toddy shops will not open in South Kerala tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top