ലോക്ഡൗൺ വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ സമ്പത്ത് ഡൽഹിയിൽ നിന്ന് മുങ്ങി: കെ മുരളീധരൻ എംപി

സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിനെതിരെ കെ മുരളീധരൻ എം പി. ലോക്ഡൗൺ വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ സമ്പത്ത് ഡൽഹിയിൽ നിന്ന് മുങ്ങിയെന്ന് കെ മുരളീധരൻ. ഡൽഹിയിൽ കേരള ഹൗസിലേക്ക് സഹായ അഭ്യർത്ഥനയുമായി വരുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടെ ആരുമില്ലെന്നും മുരളീധരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ അഞ്ചുമണി റിയാലിറ്റി ഷോയിൽ നടക്കുന്നത് വിടുവായത്തം മാത്രമാണെന്നും കുടിയൻമാരുടെ കാര്യത്തിൽ കാണിക്കുന്ന താൽപര്യമെങ്കിലും കർഷകരോടും മത്സ്യത്തൊഴിലാളികളോടും കാണിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഓഗസ്റ്റിലാണ് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി എ സമ്പത്ത് ചുമതലയേറ്റത്. കേരള ഹൗസ് കേന്ദ്രീകരിച്ചാണ് പ്രത്യേക പ്രതിനിധിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം.
കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കുക്കലാണ് പ്രധാന ചുമതല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹായം വേഗത്തില്‍ ലഭ്യമാകുന്നതിനാകും ആദ്യ പരിഗണന. ലെയ്‌സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ആദ്യമായി രാഷ്ട്രീയനിയമനം നടത്തിയത്.
Story Highlights-k muraldedharan against a sampath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here