കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൈനികൻ ആത്മഹത്യ ചെയ്തു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൈനികൻ ആത്മഹത്യ ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ ആർമി ബേസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31 വയസുകാരനായ സൈനികനാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെ മരക്കൊമ്പിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശ്വാസകോശ അർബുദ ബാധിതനായ ഇദ്ദേഹത്തെ ചികിത്സക്കായി സൈന്യത്തിന്റെ കീഴിലുള്ള റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മേയ് അഞ്ചിന് നരൈനയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹാരാഷ്ട്രയാണ് സൈനികന്റെ സ്വദേശം. കുടുംബം രാജസ്ഥാനിലെ അൽവാറിലാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.
story highlights- coronavirus, army officer, suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here