വ്യവസായിക രംഗത്തെ പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജിന് മന്ത്രി സഭാ യോഗത്തിന്റെ അനുമതി

സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വ്യവസായ വകുപ്പ് തയാറാക്കിയ പ്രത്യേക പാക്കേജായ ‘ഭദ്രത’യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി.
ഇതിനു പുറമേ ലോക്ക് ഡൗൺ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുതിയ വരുമാന മാർഗം കണ്ടെത്തുന്നതിന് മദ്യത്തിന്റെ പൊതുവിൽപന നികുതി വർധിപ്പിക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനായി ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.
മറ്റ് നിർദേശങ്ങൾ
ബിയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റ് വിഭാഗങ്ങളിൽ പെടുന്ന എല്ലാ മദ്യത്തിനും 35 ശതമാനവും നികുതി വർധിപ്പിക്കാനാണ് നിർദേശം.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രയാസത്തിന്റെ സാഹചര്യത്തിൽ സർക്കാർ വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും ചെലവ് ചുരുക്കുന്നതിനെപ്പറ്റി നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കി നിർമിക്കുന്നതിന് 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.
read also:ചെലവ് ചുരുക്കൽ നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിലെ വിരമിച്ചവരും തുടർന്ന് വിരമിക്കുന്നവരുമായി സ്ഥരം ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ റിട്ടയർമെന്റ് ആനുകൂല്യം ലഭ്യമാക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.
മാങ്കുളം ജലവൈദ്യുത പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന പുഴ പുറമ്പോക്കിലും നിക്ഷിപ്ത വനമായി പ്രഖ്യാപിക്കുന്ന പുറമ്പോക്കിലും അധിവസിക്കുന്ന 70ഓളം കുടുംബങ്ങൾക്ക് ആശ്വാസധനമായി ഏഴു കോടി രൂപ നൽകുന്നതിന് കെഎസ്ഇബിക്ക് അനുമതി നൽകാൻ തീരുമാനിച്ചു.
1990 ഐഎഎസ് ബാച്ചിലെ അൽക്കേഷ് കുമാർ ശർമ്മ, ഡോ. വി. വേണു, ജി. കമലവർധന റാവു (കേന്ദ്ര ഡെപ്യൂട്ടേഷൻ), ശാരദ മുരളീധരൻ എന്നിവരെ ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
Story highlights-Cabinet meeting approve for the package of industries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here