20 ലക്ഷം കോടി രൂപയുടെ കേന്ദ്രപാക്കേജ്; അവ്യക്തവും നിരാശജനകവുമെന്ന് തോമസ് ഐസക്

central package not viable; Thomas Isaac 

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രായോഗികമല്ലാത്തതെന്ന് ധനമന്ത്രി തോമസ് ഐസക്. മുന്‍പ് പ്രഖ്യാപിച്ച 1.70 കോടി രൂപയുടെ പാക്കേജില്‍ സാധാരണക്കാര്‍ക്കുള്ള പദ്ധതികള്‍ ഒതുങ്ങിയെന്നും ഐസക് ആരോപിച്ചു.

നഗരങ്ങളില്‍ 80 ശതമാനം പേര്‍ക്കാണ് തൊഴില്‍നഷ്ടമുണ്ടായത്. ഇതുകാണം രാജ്യത്ത് ആരുടെയും കയ്യില്‍ പണമില്ല. അടിയന്തരമായി ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ ഖജനാവില്‍ 30,000 കോടി മാത്രമാണുള്ളത്. ഏറ്റവും വലിയ പ്രഖ്യാപനം മൂന്നു ലക്ഷം കോടി വായ്പ സര്‍ക്കാരിന്റെ അക്കൗണ്ടില്‍ നിന്നല്ല, പകരം ബാങ്കുകളാണ് നല്‍കുന്നത്.
ഇത്തരത്തിലാണോ 20 ലക്ഷം കോടി രൂപയുടെ കണക്കൊപ്പിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ചെറുകിട സ്ഥപനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം വായ്പകളുടെ തിരിച്ചടവാണ്. മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസംകൂടി വീണ്ടും നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ കാലയളവിലെ പലിശ കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കണമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. കേന്ദ്ര പാക്കേജില്‍ വ്യക്തത വരുത്താന്‍ ധനമന്ത്രിക്കായില്ലെന്നും തോമസ് ഐസക് പറഞ്ഞു.

 

Story Highlights: central package not viable; Thomas Isaacനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More