ഹയർ സെക്കൻഡറി പരീക്ഷാമൂല്യനിർണയം ഇന്ന് തുടങ്ങും

ഹയർ സെക്കന്ററി പരീക്ഷാമൂല്യനിർണയം ഇന്നു തുടങ്ങും. 88 ക്യാമ്പുകളിലായിട്ടാണ് മൂല്യനിർണയം തുടങ്ങുക. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ക്യാമ്പുകൾ പ്രവർത്തിക്കും.

പൊതുഗതാഗതമില്ലാത്തതിനാൽ ക്യാമ്പുകളിലെത്താൻ അധ്യാപകരെ നിർബന്ധിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പങ്കെടുക്കാൻ പറ്റുന്ന അധ്യാപകർ ക്യാമ്പുകളിലെത്തണമെന്നാണ് നിർദ്ദേശം. എന്നാൽ ഗതാഗത സൗകര്യം ഒരുക്കാതെ മൂല്യനിർണയം തുടങ്ങുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധത്തിലാണ്. മാറ്റിവച്ച നാല് പരീക്ഷകൾ കഴിഞ്ഞാലുടൻ ഫലം പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം.

അതേസമയം, എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പുനരാരംഭിക്കാൻ തീരുമാനമായി. ഈ മാസം 26 മുതൽ 30 വരെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. രാവിലെ ഹയർ സെക്കന്ററി പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ടൈംടേബിൾ തയാറാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗം ഈ വിഷയം ചർച്ച ചെയ്യും. ഇതിന് പിന്നാലെ പ്രഖ്യാപനമുണ്ടാകും.

Story Highlights- higher secondary exam paper valuation begins todayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More